ജഡ്ജി സുഹൃത്തിനെ കൊണ്ട് വിധിയെഴുതിച്ചു, ദിലീപിന്റെ സുഹൃത്തുമായി കച്ചവടം ഉറപ്പിച്ചു: ഊമക്കത്തിൽ അന്വേഷണം വേണം

dileep

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറി

ജഡ്ജി ഹണി എം വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കുകയും ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു എന്നുമാണ് ഊമക്കത്തിലുള്ളത്. ഡിസംബർ രണ്ടിന് എഴുതിയതായി തീയതി വെച്ച് ഇന്ത്യൻ പൗരൻ എന്ന പേരിലാണ് തയ്യാറാക്കിയിരിക്കുന്നത്. 

കത്ത് സംബന്ധിച്ചും കത്തിലെ പരാമർശങ്ങൾ സംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറിയിരിക്കുന്നത്. ജഡ്ജി ഹണി എം വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കുകയും ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായിരുന്ന ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചെന്നും കത്തിൽ പറയുന്നു.

ജഡ്ജി ഹണി എം വർഗീസിന് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പിന്തുണയുണ്ടെന്നും കത്തിലുണ്ട്. വിഷയത്തിൽ കത്ത് അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്കോ മറ്റ് ഏതെങ്കിലും ഏജൻസിക്കോ കൈമാറണമെന്നാണ് അഭിഭാഷക അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
 

Tags

Share this story