വിധി ധാർമികമായ തിരിച്ചടി; അധികാരത്തിൽ കടിച്ചുതൂങ്ങാതെ പിണറായി രാജി വെക്കണമെന്ന് സുരേന്ദ്രൻ

K Surendran

ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധി മുഖ്യമന്ത്രിക്ക് ധാർമികമായ തിരിച്ചടിയാണെന്നും അധികാരത്തിൽ കടിച്ചുതൂങ്ങാതെ പിണറായി വിജയൻ രാജിവയ്ക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ആളുകൾക്ക് ഇഷ്ടാനുസരണം വിതരണം ചെയ്തെന്ന കോടതി കണ്ടെത്തൽ ഗുരുതരമാണ്. മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയുന്ന വിധിയല്ല ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് അഴിമതി നടന്നിട്ടുണ്ട്. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് കേസിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നതായി ലോകായുക്ത കണ്ടെത്തി. വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയണം. ലോകായുക്തയുടെ വിധി ഒരു വർഷം വരെ വൈകിയെന്നത് സംശയാസ്പദമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
 

Share this story