ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ആത്മഹത്യ; പഞ്ചായത്ത് സെക്രട്ടറിക്കെതിരായ ശബ്ദസന്ദേശം പുറത്ത്

priyanka

കോഴിക്കോട് ആത്മഹത്യ ചെയ്ത ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്. താൻ എന്തെങ്കിലും ചെയ്താൽ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തെന്നും പ്രിയങ്ക പറയുന്നുണ്ട്

കഴിഞ്ഞ ദിവസമാണ് പ്രിയങ്കയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എന്നാൽ അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. പഞ്ചായത്തിൽ അവധിക്ക് അപേക്ഷിച്ചിട്ട് നൽകിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയിൽ നിന്ന് ലഭിച്ചിരുന്നു

ജനുവരിയിൽ രാജിവെക്കാനിരുന്ന തന്നോട് മാർച്ചിൽ അവധി തരാമെന്ന് ഭീഷണിപ്പെടുത്തതുപോലെ പറഞ്ഞു. മാർച്ചിൽ അവധി ചോദിച്ചപ്പോൾ 23 മുതൽ എടുത്തോ എന്നും ഇപ്പോൾ ചോദിച്ചപ്പോൾ അവധി തരില്ലെന്നുമാണ് പറഞ്ഞതെന്നും കുറിപ്പിൽ പറയുന്നു.
 

Share this story