കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമെൻ സെൻ ജനുവരി 9ന് ചുമതലയേൽക്കും
Jan 2, 2026, 08:25 IST
മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. ഡിസംബർ 18നാണ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി കൊളീജിയം ശുപാർശ നൽകിയത്.
കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ ജനുവരി 9ന് വിരമിക്കുകയാണ്. ഈ ഒഴിവിലേക്കാണ് സൗമെൻ സെൻ എത്തുന്നത്. ജനുവരി 9ന് അദ്ദേഹം കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും
കൊൽക്കത്ത സ്വദേശിയായ സൗമെൻ സെന്നിന് 2027 ജൂലൈ 27 വരെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി കാലാവധിയുണ്ട്. 2011ലാണ് അദ്ദേഹം കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയാകുന്നത്. 2024 ഓഗസ്റ്റിൽ മേഘാലയ ചീഫ് ജസ്റ്റിസായി.
