ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഖ്യ പ്രതി പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സംഘം

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഖ്യ പ്രതി പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സംഘം

ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്‌ക്വാഡ്. തങ്ങൾ 13 ദിവസമായി ഒളിവിലാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ. കമറുദ്ദീൻ അറസ്റ്റിലായതിന് മുമ്പ് തന്നെ ഇയാൾ ഒളിവിൽ പോയിരുന്നു.

ജ്വല്ലറി തട്ടിപ്പിന് പിന്നിൽ പൂക്കോയ തങ്ങളാണെന്നാണ് കമറുദ്ദീൻ വാദിക്കുന്നത്. എന്നാൽ ഗൂഢാലോചനയിൽ കമറുദ്ദീനും വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പറയുന്നു.

Share this story