കെ ജെ ഷൈനിന്റെ ആരോപണം: എന്തിനാണ് എന്റെ നെഞ്ചത്തോട്ട് കയറുന്നതെന്ന് സതീശൻ
Sep 19, 2025, 14:56 IST

സിപിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിനാണ് ഏതൊരു പ്രശ്‌നം വന്നാലും തന്റെ നെഞ്ചത്തോട്ട് കയറുന്നതെന്നും പ്രശ്‌നത്തിൽ ആദ്യം സിപിഎം അന്വേഷിക്കട്ടെയെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസുകാർക്കെതിരെ വ്യാപകമായ പ്രചാരണം സിപിഎം ഹാൻഡിലുഖൽ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ സംഭവം കോൺഗ്രസ് ഹാൻഡിലുകളിലും ഉണ്ടായേക്കും. സിപിഎം ഹാൻഡിലുകൾ ഒരു മാന്യതയും കഴിഞ്ഞ ഒരു മാസമായി കാണിച്ചിട്ടില്ലല്ലോ
സിപിഎം-കോൺഗ്രസ് സംഘർഷത്തിന്റെ ഭാഗമായി കോൺഗ്രസ് ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച വാർത്ത ഉണ്ടായേക്കും. പക്ഷേ അതൊന്നും തന്റെ തലയിൽ കൊണ്ടിടാൻ ശ്രമിക്കേണ്ടെന്നും സതീശൻ പറഞ്ഞു. തനിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ വിഡി സതീശനാണെന്ന് കെജെ ഷൈൻ പറഞ്ഞിരുന്നു.