കെ മുരളീധരൻ എവിടെയും ഫിറ്റ്; വേണമെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനവും നൽകും: സുധാകരൻ

കെ മുരളീധരൻ എവിടെ മത്സരിക്കാനും യോഗ്യനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച നടത്തില്ല. രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നാലെ വയനാട്ടിൽ മത്സരിപ്പിക്കുമോ എന്ന ചർച്ചക്ക് പ്രസക്തിയുള്ളുവെന്നും കെ സുധാകരൻ പറഞ്ഞു

മുരളീധരൻ ഏത് സ്ഥാനത്തിനും ഫിറ്റാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനവും നൽകും. മുരളിക്ക് കെപിസിസി പ്രസിഡന്റ് ആകാനും യോഗ്യതയുണ്ട്. നേരത്തെ മുരളീധരൻ പ്രസിഡന്റ് ആയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു

തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. തൃശ്ശൂരിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. കേരളാ കോൺഗ്രസ് എം തിരികെ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മാണിയെ മറക്കാനാകില്ല. ആവശ്യമെങ്കിൽ അങ്ങോട്ട് പോയി ചർച്ച നടത്തുമെന്നും സുധാകരൻ പറഞ്ഞു.
 

Share this story