കെ മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാമാണ്; വിട്ടുനിൽക്കേണ്ട ആളല്ലെന്ന് കെ സുധാകരൻ

sudhakaran

കെ മുരളീധരൻ ഉന്നയിച്ച വിഷയങ്ങളിൽ തൃശ്ശൂർ ഡിസിസിയോട് വിശദീകരണം ചോദിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാമാണ്. വിട്ടുനിൽക്കേണ്ട ആളല്ലെന്നും സുധാകരൻ പറഞ്ഞു

അതേസമയം കെ മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഡിസിസി പ്രസിഡന്റ് ജോസ് കെ വള്ളൂർ പ്രതികരിച്ചു. കരുവന്നൂർ, കൊടകര കേസുകൾ ഒത്തുതീർപ്പാക്കിയതിന് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്നും ജോസ് വള്ളൂർ ആരോപിച്ചു

സെലിബ്രിറ്റി എന്ന നിലയിൽ വ്യക്തിപരമായ വോട്ടുകൾ സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇത്രയും ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കാനിടയായത് സിപിഎം ഉണ്ടാക്കിയ ഡീൽ ആണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
 

Share this story