കെ മുരളീധരൻ ഏത് സീറ്റിലും ഫിറ്റാണ്; പിന്തുണയുമായി കുഞ്ഞാലിക്കുട്ടി

kunhalikkutty

കരുണാകരന്റെ മകൻ കെ മുരളീധരൻ ഏത് സീറ്റിലും ഫിറ്റാണെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വയനാട് ഉപതിരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസ് തന്നെ മത്സരിക്കും. സീറ്റിൽ ലീഗ് അവകാശവാദം ഉന്നയിക്കില്ല. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണ്. 

രാജ്യസഭ സീറ്റ് തന്നെയാണ് ലീഗിന്റെ ആവശ്യം. വയനാട്ടിൽ ഏത് കോൺഗ്രസ് നേതാവ് വന്നാലും ഇപ്പോഴത്തെ വിജയം ലഭിക്കും. 'ഇൻഡ്യ' സഖ്യം എല്ലാ കാലത്തും പ്രതിപക്ഷത്ത് ഇരിക്കില്ല. ലീഗിന്റെ രാജ്യസഭ സീറ്റിൽ തീരുമാനം തങ്ങൾ എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ വയനാട്ടിൽ കെ മുരളീധരനെ പരിഗണിക്കണമെന്ന ചർച്ച കോൺഗ്രസിനുള്ളിൽ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് മുരളീധരന് പിന്തുണയുമായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുക്കുന്നത്. മുരളീധരനെ വയനാട്ടിൽ പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 

Share this story