കേരളാ കോൺഗ്രസ് അടക്കമുള്ളവർ യുഡിഎഫിൽ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ
Tue, 16 May 2023

രമേശ് ചെന്നിത്തലക്ക് പിന്നാലെ കേരളാ കോൺഗ്രസ്(എം)നെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെ മുരളീധരനും. കേരളാ കോൺഗ്രസ് അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ എംപി വ്യക്തമാക്കി. തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെ വരണമെന്നാണ് കരുതുന്നത്.
അതേസമയം മുന്നണിയിൽ ഇക്കാര്യം ചർച്ചയായില്ലെന്നും മുരളീധരൻ അറിയിച്ചു. യുഡിഎഫിന് ഒപ്പമുള്ള മുസ്ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. പക്ഷേ മുസ്ലിം ലീഗിനെ പുകഴ്ത്തി മുന്നണിയിൽ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.