വന്ദേഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ ഒട്ടിച്ച നടപടി ശരിയായില്ലെന്ന് കെ മുരളീധരൻ
Apr 26, 2023, 10:52 IST

വന്ദേഭാരത് എക്‌സ്പ്രസിൽ വി കെ ശ്രീകണ്ഠന്റെ പോസ്റ്റർ ഒട്ടിച്ചത് ശരിയായില്ലെന്ന് കെ മുരളീധരൻ എംപി. എന്നാൽ പാലക്കാട് എംപിക്ക് പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ പങ്കില്ല. പോസ്റ്റർ ഒട്ടിച്ചത് ആരായാലും നടപടിയെടുക്കും. വന്ദേഭാരത് എക്‌സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു
അതേസമയം വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. പോസ്റ്റർ ഒട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.