കെ മുരളീധരൻ ഇന്ന് ഡൽഹിക്ക്; കോൺഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

muraleedharan

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കെ മുരളീധരൻ ഇന്ന് ഡൽഹിയിലേക്ക് പോകും. കോൺഗ്രസ് ദേശീയ നേതാക്കളുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തും. തൃശ്ശൂരിലെ സാഹചര്യം മുരളീധരൻ നേതാക്കളെ ധരിപ്പിക്കും. 

തൃശ്ശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വികെ ശ്രീകണ്ഠൻ ഇന്നലെ കെ മുരളീധരനെ വീട്ടിലെത്തി കണ്ടിരുന്നു. തൃശ്ശൂരിലെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള ശ്രീകണ്ഠന്റെ പ്രതികരണം. അതേസമയം കെ മുരളീധരനെ ഏതുവിധേനയും നേതൃരംഗത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു

കെ മുരളീധരൻ ഇല്ലാതെ കോൺഗ്രസ് നേതൃത്വം പൂർണമാകില്ല. അദ്ദേഹത്തെ സജീവമായി തിരികെ എത്തിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു. തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ ഇനി പൊതുരംഗത്തേക്കില്ലെന്ന പ്രഖ്യാപനവുമായാണ് മുരളീധരൻ കോഴിക്കോടേക്ക് മടങ്ങിയത്.
 

Share this story