കെ മുരളീധരനും എംകെ രാഘവനും എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ; അച്ചടക്ക നടപടി അനുചിതം
Mon, 13 Mar 2023

കെപിസിസിയുടെ താക്കീതിന് പിന്നാലെ കെ മുരളീധരനും എം കെ രാഘവനും എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ. അച്ചടക്ക നടപടി അനുചിതമായി പോയെന്ന് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചു. നടപടി സ്വീകരിക്കാൻ മാത്രമുള്ള അച്ചടക്ക ലംഘനം നടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു
നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തെ തുടർന്നാണ് എം കെ രാഘവൻ എംപിയെ കെപിസിസി താക്കീത് ചെയ്തത്. എംകെ രാഘവനെ പിന്തുണച്ചതിന് കെ മുരളീധരന് മുന്നറിയിപ്പും നൽകിയിരുന്നു. ബോധപൂർവം തന്നെ അപമാനിക്കാനാണ് കത്ത് നൽകിയതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.