കോൺഗ്രസിൽ കൂടിയാലോചനകളില്ല; അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിനില്ലെന്നും കെ മുരളീധരൻ
Sep 28, 2020, 10:24 IST
യുഡിഎഫ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി യുഡിഎഫിൽ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് കെ മുരളീധരൻ എംപി. പ്രചാരണ സമിതി അധ്യക്ഷൻ എന്നത് വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാൻ താത്പര്യമില്ല
ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻമാർ വരും. നിരവധി നേതാക്കൾ കോൺഗ്രസിലുണ്ട്. പാർട്ടിയിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ പരസ്യമായ നീക്കത്തിനോ വിഴുപ്പലക്കലിനോ ഇനി പ്രസക്തിയില്ല
പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.