കോറോണേഷൻ, അഭിലാഷ് സിനിമാ തീയറ്ററുകളുടെ ഉടമ കെ ഒ ജോസഫ് കെട്ടിടത്തിൽ നിന്നും വീണുമരിച്ചു

joseph
സിനിമാ തീയറ്റർ ഉടമ കെ ഒ ജോസഫ് കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു. ചങ്ങരംകുളത്തുള്ള സുഹൃത്തിന്റെ കെട്ടിടത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ജോസഫിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് കോറോണേഷൻ, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമാ തീയറ്ററുകളുടെ ഉടമയാണ്.
 

Share this story