വി ശിവൻകുട്ടി രാജിവെക്കണം; പണം ചെലവഴിച്ച മുഖ്യമന്ത്രിയും കുറ്റക്കാരനെന്ന് കെ സുധാകരൻ

വി ശിവൻകുട്ടി രാജിവെക്കണം; പണം ചെലവഴിച്ച മുഖ്യമന്ത്രിയും കുറ്റക്കാരനെന്ന് കെ സുധാകരൻ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു സുധാകരൻ. ശിവൻകുട്ടിയോടൊപ്പം തന്നെ കേസ് നടത്താൻ പണം ചെലവഴിച്ച മുഖ്യമന്ത്രിയും കുറ്റക്കാരനാണ്.

ക്രിമിനൽ കുറ്റത്തിന് നിയമസഭയുടെ പരിരക്ഷ അവകാശപ്പെടാൻ സാധിക്കില്ലെന്ന മനോഹരപദമാണ് സുപ്രീം കോടതി ഉപയോഗിച്ചത്. ജനപക്ഷത്ത് നിന്നും സമരം ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ വേണമെന്നാണ് ശിവൻകുട്ടി പറഞ്ഞത്. ഈ വിധി ചരിത്രത്തിന്റെ ഭാഗമാണ്. ക്രിമിനലുകളെ സഹായിക്കാൻ സർക്കാർ എത്ര കോടി ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി പറയണം.

അപ്പീൽ പോകുമെന്ന ഭാഷ മാന്യതക്കും സംസ്‌കാരത്തിനും ജനാധിപത്യ ബോധത്തിനും നിരക്കാത്തതാണ്. മര്യാദയാണ് രാജിവെക്കുകയെന്നത്. നാണവും ലജ്ജയുമുണ്ടോ ഇവർക്കെന്നും കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ കെ സുധാകരൻ ചോദിച്ചു.

Share this story