ബിജെപിയെ തള്ളിക്കളഞ്ഞ കന്നട നാടിന് അഭിനന്ദനങ്ങളെന്ന് കെ സുധാകരൻ

K Sudhakaran

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തള്ളിക്കളഞ്ഞ കന്നട നാടിന് അഭിനന്ദനമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോദിയുടെ ജീർണിച്ച രാഷ്ട്രീയത്തെ അന്തസ്സോടെ തള്ളിക്കളഞ്ഞ നാടിന് അഭിനന്ദനമെന്ന് സുധാകരൻ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭൂമിയിലേക്ക് കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് കർണാടകയിൽ കാണുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണ രൂപം

മോദിയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ അന്തസ്സോടെ തള്ളിക്കളഞ്ഞ കന്നട നാടിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
വിഡ്ഢികളുടെ അവസാനത്തെ ആയുധം വർഗ്ഗീയതയാണ്. കർണാടകയിൽ കോൺഗ്രസ് രാഷ്ട്രീയം പറഞ്ഞപ്പോൾ മോദി പറഞ്ഞത് പതിവുപോലെ വർഗ്ഗീയത തന്നെയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭൂമികയിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് കർണാടകയിൽ കാണുന്നത്. 
തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച മുഴുവൻ കോൺഗ്രസ് നേതാക്കൾക്കും രാപ്പകൽ അദ്ധ്വാനിച്ച പ്രവർത്തകർക്കും കെപിസിസിയുടെ അഭിവാദ്യങ്ങൾ.

Share this story