കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരൻ ഇന്ന് തിരികെ എത്തും; രാവിലെ 10 മണിക്ക് ചുമതലയേറ്റെടുക്കും

K Sudhakaran

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതല ഏൽക്കും. ഇന്ദിരാഭവനിൽ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സൻ കെ സുധാകരന് ചുമതല കൈമാറും.

പൊതു തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്ന ജൂൺ 4 വരെ ഹസൻ തുടരുമെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നതോടെ സുധാകരന്റെ കൂടി താൽപര്യം പരിഗണിച്ചാണ് ഹൈക്കമാൻഡ് നേരത്തെ അനുമതി നൽകിയത്.

തർക്കങ്ങളില്ലെന്ന് കെ സുധാകരൻ ആവർത്തിക്കുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. സുധാകരൻ വന്നതിനുശേഷം കെ പി സി സി പുനഃസംഘടന പോലും പാളി പോയെന്നും, പാർട്ടിയുടെ പ്രദേശീക സ്വധീനം നഷ്ട്ടമായെന്നുമാണ് ഇവർ ഉന്നയിക്കുന്ന വിമർശനം.

Share this story