പാർട്ടിയുടെ ചങ്കിൽ കുത്തി: കെ സുധാകരന്റെ രാഷ്ട്രീയ ധാർമികത ജി സുധാകരന് ഇല്ലെന്ന് സജി ചെറിയാൻ
അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. കെ സുധാകരന്റെ രാഷ്ട്രീയ ധാർമികത ജി സുധാകരനില്ല. ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി. കെ സുധാകരന് സീറ്റ് കിട്ടിയില്ല. പക്ഷേ അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയാൻ പറഞ്ഞു
കെ സുധാകരൻ ആ വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ട. കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായി. പാർട്ടിയിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്ക് വിലയില്ല.
ഷുക്കൂർ കയറുമായി നിൽക്കുകയാണ്. ഏത് മരത്തിൽ കെട്ടണമെന്നാണ് ആലോചനയെന്നും സജി ചെറിയാൻ പരിഹസിച്ചു. ആലപ്പുഴയിലും വിസ്മയം ഉണഅടായല്ലോ. അവസരവാദികളല്ലാതെ കോൺഗ്രസിന് ആളുകളെ കണ്ടെത്താനായോ എന്നും സജി ചെറിയാൻ ചോദി്ചചു.
