കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണം വിദ്യാർഥികളുടെ നട്ടെല്ലൊടിക്കുമെന്ന് കെ സുരേന്ദ്രൻ
Tue, 28 Feb 2023

കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണം വിദ്യാർഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണിത്. കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിൻവലിക്കണം. പെൻഷൻ വിതരണത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി നൽകണം. മുന്നറിയിപ്പില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു
അമിത് ഷായുടെ സന്ദർശനത്തെ സിപിഎം ഭയക്കുന്നുണ്ട്. പല ചോദ്യങ്ങൾക്കും ദേശീയതലത്തിൽ മറുപടി നൽകേണ്ടി വരും. അമിത് ഷാ വരുമ്പോൾ എല്ലാം തുറന്നുപറയുമെന്ന ഭയമാണ് സിപിഎമ്മിനെന്നും സുരേന്ദ്രൻ പറഞ്ഞു.