കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കം

K Surendran

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് കാസർകോട് താളിപ്പടപ്പ് മൈതാനിയിലാണ് ഉദ്ഘാടന പരിപാടി. ബിജെപി ദേശീയ പ്രസിഡന്റ് ജെഡി നഡ്ഡ പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും

ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനമാണ് പദയാത്ര ലക്ഷ്യമിടുന്നത്. കേന്ദ്ര നേട്ടങ്ങൾ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം വെക്കുന്നത്. പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്‌കാരിക നേതാക്കളുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് കാസർകോട്ടെ കൂടിക്കാഴ്ച.
 

Share this story