കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്ര ജനുവരി 27ന് ആരംഭിക്കും

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്ര ജനുവരി 27ന് കാസർകോട് നിന്ന് ആരംഭിക്കും. 27ന് വൈകിട്ട് മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസർകോട് മേൽപ്പറമ്പിലാണ് ആദ്യ ദിവസത്തെ പദയാത്രയുടെ സമാപനം

29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലൂടെയും പദയാത്ര കടന്നുപോകും. ഫെബ്രുവരി 3, 5, 6, 7 തീയതികളിൽ ആറ്റിങ്ങൽ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാണ് കേരള പദയാത്രയുടെ പര്യടനം. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിൽ 9, 10, 12 തീയതികളിൽ പര്യടനം നടത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും

ഫെബ്രുവരി 19, 20, 21 തീയതികളിൽ മലപ്പുറം, കോഴിക്കോട്, ആലത്തൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തും. 23ന് പൊന്നാനിയിലും 24ന് എറണാകുളത്തും തൃശ്ശൂരിൽ 26നും പദയാത്ര എത്തും. 27ന് പാലക്കാടാണ് പദയാത്രയുടെ സമാപനം.
 

Share this story