കോന്നിയിലെ ഇടതുപക്ഷ സ്ഥാനാർഥിയെ വിജയിപ്പിച്ചത് അയ്യപ്പൻ: ദേവസ്വം മന്ത്രി കടകംപള്ളി

കോന്നിയിലെ ഇടതുപക്ഷ സ്ഥാനാർഥിയെ വിജയിപ്പിച്ചത് അയ്യപ്പൻ: ദേവസ്വം മന്ത്രി കടകംപള്ളി

കോന്നി ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി കെ യു ജനീഷ് കുമാറിനെ വിജയിപ്പിച്ചത് ശബരിമല അയ്യപ്പനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കള്ളപ്രചാരവേല നടത്തരുതെന്ന് മറ്റ് പാർട്ടിക്കാർക്ക് അയ്യപ്പൻ തരുന്ന മുന്നറിയിപ്പാണ് ഇതെന്നും മന്ത്രി പറഞ്ഞു

തീർഥാടന കാലത്ത് ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. ഭക്തർക്ക് ഒപ്പമാണ് സർക്കാർ. ദേവസ്വം ബോർഡുകൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ സർക്കാരാണ് പിണറായിയുടേത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുകയെന്നത് സർക്കാരിന്റെ അജണ്ടയല്ല

യുവതിപ്രവേശന വിധിയിൽ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചില്ല. ദേവസ്വം ജീവനക്കാരും കപട പ്രചാരണങ്ങൾക്ക് പിന്നാലെ പോയി. തെറ്റായ പ്രചാരണം നടത്തിയവർക്കുള്ള അയ്യപ്പന്റെ ശിക്ഷയാണ് കോന്നിയിലെ പരാജയമെന്നും മന്ത്രി പറഞ്ഞു

 

Share this story