കാഫിർ പ്രചാരണം നടത്തിയത് യുഡിഎഫ് കേന്ദ്രങ്ങൾ; മറിച്ചാണെങ്കിൽ തെളിയിക്കട്ടെയെന്ന്‌ കെ കെ ശൈലജ

shailaja

യുഡിഎഫിന് പരാജയഭീതിയെന്ന് വടകരയിലെ ഇടത് സ്ഥാനാർഥി കെ കെ ശൈലജ. വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകി. ഉദ്യോഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ല. വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ

പോളിംഗ് കൂടിയാലും കുറഞ്ഞാലും എൽഡിഎഫ് നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. കാഫിർ എന്ന് പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളാണെന്നാണ് വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചാരണം. 

സൈബർ കേസുകളിൽ അന്വേഷണം തുടരണം. യുഡിഎഫ് തനിക്കെതിരെ തരംതാഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ വിമർശിച്ചു.
 

Share this story