തിരുവനന്തപുരം ഡിസിസിയിൽ കയ്യാങ്കളി; തരൂർ അനുകൂലികളും ഡിസിസി ജനറൽ സെക്രട്ടറിയും തമ്മിലടിച്ചു

congress
തിരുവനന്തപുരം ഡിസിസി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും ശശി തരൂരിന്റെ സ്റ്റാഫ് പ്രവീൺ കുമാറും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തരൂരിനെതിരെ സതീഷ് മോശമായി സംസാരിച്ചെന്ന് തരൂർ അനുകൂലികളും തരൂർ അനുകൂലികൾ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് സതീഷും ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംഭവം.
 

Share this story