കലാമണ്ഡലം ഗോപിയാശാൻ പുരോഗമന നിലപാട് സ്വീകരിച്ച മഹാപ്രതിഭ: എംവി ഗോവിന്ദൻ

govindan

കലാമണ്ഡലം ഗോപിയാശാൻ പുരോഗമന നിലപാട് സ്വീകരിച്ച മഹാപ്രതിഭയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി കലാമണ്ഡലം ഗോപിയാശാനെ പ്രചാരണത്തിന്റെ ഭാഗമായി സമീപിക്കാൻ ശ്രമിച്ചെന്ന അദ്ദേഹത്തിന്റെ മകന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ മാഷ്

സുരേഷ് ഗോപി തന്റെ ഉപചാരകരെ ഉപയോഗിച്ച് പ്രവേശിക്കാൻ സാധിക്കാത്ത ഇടത്ത് പ്രവേശിക്കാൻ ശ്രമിച്ചു. ബിജെപി ഒരു മണ്ഡലത്തിലും ശക്തിയല്ല, ഒരു മണ്ഡലത്തിലും ജയിക്കുകയുമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 

രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര സമാപന പരിപാടിയിൽ പങ്കെടുക്കാത്തതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഐക്യ പ്രസ്ഥാനമാണ് വേണ്ടത്. അവിടെ ഐക്യം പറയുന്നു. എന്നിട്ട് പ്രമുഖ നേതാക്കൾ ഇവിടെ വന്ന് മത്സരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story