ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം; ഇന്ന് വൈകിട്ട് കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും

rlv

നർത്തകൻ ആർഎൽവി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. സത്യഭാമയെന്ന് പേരുള്ള നർത്തകി രാമകൃഷ്ണനെതിരെ നടത്തിയ വംശീയാധിക്ഷേപത്തിന് പിന്നാലെയാണ് കലാമണ്ഡലം അദ്ദേഹത്ത നേരിട്ട് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിച്ചു

ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു രാമകൃഷ്ണൻ

മോഹിനിയാട്ടം അവതരിപ്പിക്കാൻ സൗന്ദര്യം വേണമെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നും കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ലെന്നുമായിരുന്നു സത്യഭാമ എന്ന സ്ത്രീയുടെ അധിക്ഷേപം. ഇതിന് പിന്നാലെ വ്യാപക വിമർശനമാണ് ഈ സ്ത്രീക്കെതിരെ ഉയർന്നത്.
 

Share this story