കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്: പ്രതി അനിൽകുമാർ പിടിയിൽ
Fri, 17 Feb 2023

കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രതി അനിൽകുമാർ പിടിയിൽ മധുരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തൃക്കാക്കര അസി. കമ്മീഷണർ ഓഫീസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറും കുഞ്ഞിനെ ലഭിച്ച അനൂപം കൂടിക്കാഴ്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
കളമശ്ശേരി മെഡിക്കൽ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലായിരുന്നു കൂടിക്കാഴ്ച. വ്യാജ ജനന സർട്ടിഫിക്കറ്റിനായി അനൂപ് അപേക്ഷ നൽകിയത് ജനുവരി 31നാണ്. അനൂപ് രേഖകൾ കൈമാറുന്നതും അനിൽകുമാർ ഓഫീസിനകത്തേക്ക് കയറി പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ഈ മാസം 21ലേക്ക് മാറ്റിയിരുന്നു.