വേറിട്ട അനുഭവമായി കലന്തൻകുട്ടി കുഞ്ഞാലി മീറ്റപ്പ് സംഗമം

മൊഗ്രാൽ: പുതു വർഷത്തലേന്ന്‌ കാസർകോട് ജില്ലയെലെ പ്രമുഖ കുടുംബമായ കലന്തൻകുട്ടി കുഞ്ഞാലി കുടുംബ സംഗമം വേറിട്ട കാഴ്ചയായി. രാവിലെ 11മണിമുതൽ രാത്രി 12 മണി വരെ നടന്ന നാടൻ കലാ മത്സരം,  ഗാനമേള, ഫാമിലി ക്വിസ്, കസേര കളി കമ്പവലി, ബലൂൺ പൊട്ടിക്കൽ,  ഡാൻസ്,  ഒപ്പന തുടങ്ങിയ മത്സരങ്ങൾ നടന്നു. 
അമൽ ഫാത്തിമ ഖുർ ആൻ പാര യണം നടത്തി 
വി പി അബ്ദുല്ല ഫൈസി പ്രാർത്ഥനയും ഉൽബോ ധന പ്രസംഗം നടത്തി വി പി അബ്ദുൽ ഖാദറും സംസാരിച്ചു. 


സുക്രി മുഹമ്മദിന്റെ അധ്യക്ഷതയിൽ മുൻ മന്ത്രി സി ടി അഹമ്മദാലി ഉദ്ഘാടനം ചെയ്തു. കാസർകോട്  സി ഐ  വിനോദ്  കുമാർ സംസാരിച്ചു. ടി എം എ കരീം മുഖ്യ പ്രഭാഷണം നടത്തി. അഷറഫ് തവക്കൽ അധ്യക്ഷനായി. ബി എ മുഹമ്മദ് കുഞ്ഞി സ്വാഗതം  പറഞ്ഞു.


കാരണവർ സുക്രി മുഹമ്മദ്‌ നെ സി ടി  അഹമ്മദ്‌ അലി  ആദരിച്ചു.  ആസിയമ്മ, ബീഫാത്തിമ എന്നിവർക്ക് മരണാനന്തര ബഹുമതി നൽകി. അവ്വമ്മ തവക്കൽ  ഉമ്മാലിമ്മ എന്നി വരെയും ആദരിച്ചു. ഡോ. അഫാ കരീം അവതാരികയായി.
ഖാദർ പാണലം, സലാം ആലുവ, അഷ്‌റഫ്‌ മാങ്ങാട്, സാജിദ് പാലക്കുന്ന്‌, ബഷീർ ലാലി യത്, ഒ എം സിദ്ദീഖ് എന്നിവർ  സംസാരിച്ചു. ആബിദ്  തവക്കൽ  നന്ദി പറഞ്ഞു.

Share this story