കല‍്യാണി പ്രിയദർശന്‍റെ 'ലോക'യുടെ ബോക്സ് ഓഫിസ് കളക്ഷൻ മറികടന്ന് ബോളിവുഡ് ചിത്രം മിർസാപുർ

Misk

പുനീത് കൃഷ്ണ എഴുതി ഗുർമീത് സിങ് സംവിധാനം ചെയ്ത് സെപ്റ്റംബർ 4ന് തിയെറ്ററിലെത്തിയ ബോളിവുഡ് ചിത്രമാണ് മിർസാപുർ. സമ്മിശ്ര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന്‍റെ ഇതുവരെയുള്ള ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.

ഇതിനോടകം ആഗോളതലത്തിൽ 300 കോടി രൂപയിലേറെയാണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. ആദ‍്യ ആഴ്ചയിൽ തന്നെ ചിത്രം ആഗോള കളക്ഷൻ100 കോടി കടന്നിരുന്നു. 216 കോടി രൂപയാണ് ചിത്രത്തിന്‍റെ നെറ്റ് കളക്ഷൻ. ഇന്ത‍്യൻ ബോക്സ് ഓഫിസിൽ നിന്നുമാണ് ചിത്രം കൂടുതൽ പണം വാരിയതെങ്കിലും വിദേശത്ത് നിന്നും 5.4 ദശലക്ഷം രൂപ ‌നേടിയിരുന്നു. നോർത്ത് അമെരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും പണം വാരിയിട്ടുള്ളത്. ഇതോടെ ചിത്രത്തിന്‍റെ മൊത്തം കളക്ഷൻ 308 കോടിയിലെത്തി.

ഈ വർഷം ആഗോളതലത്തിൽ 200 കോടി രൂപ കളക്ഷൻ നേടുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് മിർസാപുർ. ഇതോടെ കല‍്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ലോക ചാപ്റ്റർ വൺ ചന്ദ്ര (304 കോടി) എന്ന ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷനും മിർസാപുർ മറികടന്നു. ഇതേ രീതിയിൽ ചിത്രം മുന്നേറുകയാണെങ്കിൽ ടോക്സിക്, ജനനായകൻ, പെഡ്ഡി അടക്കമുള്ള ചിത്രങ്ങളുടെ ബോക്സ് ഓഫിസ് കളക്ഷൻ മറികടന്നേക്കും.

Tags

Share this story