കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗൻ സുപ്രീം കോടതിയെ സമീപിച്ചു

kandala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ സിപിഐ നേതാവ് ഭാസുരാംഗൻ സുപ്രിം കോടതിയെ സമീപിച്ചു. തട്ടിപ്പിൽ കേരളാ പോലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിൽ ഇ ഡി കസ്റ്റഡിയിലാണ് ഭാസുരാംഗൻ. 

കേസിൽ ഭാസുരാംഗന്റെയും മകൻ അഖിൽ ജിത്തിന്റെയും ജാമ്യാപേക്ഷ എറണാകുളം പിഎംഎൽഎ കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. പ്രതികളുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നുവെന്നാണ് ഇഡി വാദിച്ചത്.
 

Share this story