കാഞ്ഞങ്ങാട് 14 വയസുള്ള വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി

mungi maranam

കാസർകോട് കാഞ്ഞങ്ങാട് പതിനാല് വയസുള്ള വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാനാണ് മരിച്ചത്. അരയിൽ കാർത്തിക പുഴയിലാണ് അപകടം. 

സിനാൻ അടക്കം മൂന്ന് പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. പുഴയിലെ ചുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. 

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകലിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
 

Share this story