കാഞ്ഞങ്ങാട് ഷവർമ കഴിച്ച കുട്ടികൾക്ക് ഛർദിയും അസ്വസ്ഥതയും; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

shawarma

കാഞ്ഞങ്ങാട് ഷവർമ കഴിച്ച 15 കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിഞ്ഞ കുട്ടികൾക്കാണ് ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. 

പൂച്ചക്കാട് പള്ളിയിൽ നടന്ന നബിദിന ആഘോഷ പരിപാടിയുടെ ഭാഗമായി നൽകിയ ഷവർമ കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥതയുണ്ടായത്. പൂച്ചക്കാട്ടെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ വാങ്ങിയത്. 

റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മൻസ, നഫീസത്ത് സുൽഫ എന്നീ കുട്ടികൾ ആശുപത്രിയിൽ തുടരുകയാണ്. മറ്റ് കുട്ടികളെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് വിട്ടയച്ചു. പോലീസും ആരോഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി.
 

Tags

Share this story