കാഞ്ഞങ്ങാട് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പഴക്കച്ചവടക്കാരൻ അറസ്റ്റിൽ

arshad

കാസർഗോഡ് കാഞ്ഞങ്ങാട് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം. പഴ കച്ചവടക്കാരൻ അർഷാദ് അറസ്റ്റിൽ. യുവതി നടന്ന് പോകുമ്പോൾ ഇയാൾ നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. കാഞ്ഞങ്ങാട് നഗരത്തിൽ ഗുഡ്‌സ് ഓട്ടോയിൽ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി. 

സ്‌കൂൾ വിട്ട് പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയതിന് അർഷാദ് നേരത്തേയും പിടിയിലായിരുന്നു. അന്ന് പോക്‌സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story