കാഞ്ഞിരപ്പള്ളി ഇരട്ട മരണം: ഷേർളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായത് തർക്കത്തിന് കാരണമായെന്ന് പോലീസ്
Jan 12, 2026, 12:07 IST
കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഇരട്ട മരണത്തിൽ കൂടുതൽ വിവരം പുറത്ത്. ഷേർളി മാത്യുവിനെ കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സക്കറിയ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ ജോബ് തൂങ്ങിമരിച്ചു. ഇരുവരും കുറച്ച് കാലമായി ഒന്നിച്ചായിരുന്നു താമസം
ഷേർളിയും ജോബും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ജോബിന്റെ കയ്യിൽ നിന്ന് ഷേർളി പലതവണകളായി പണം വാങ്ങിയിരുന്നു. ഇതിനിടെ ഷേർളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായത് തർക്കത്തിന് കാരണമായി.
ആറ് മാസം മുമ്പാണ് ഷേർളിയും(45) ജോബും ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. നാട്ടുകാരുമായോ അയൽവാസികളുമായോ ഇവർക്ക് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഭർത്താവ് മരിച്ചെന്നും വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും തുടങ്ങി പല കഥകളാണ് ഇവർ പലരോടുമായി പങ്കുവെച്ചിരുന്നത്.
