തൊഴിലുറപ്പ് ജോലിക്കിടെ സ്‌ഫോടനം; കണ്ണൂരിൽ സ്ത്രീക്ക് ഗുരുതര പരുക്ക്

തൊഴിലുറപ്പ് ജോലിക്കിടെ സ്‌ഫോടനം; കണ്ണൂരിൽ സ്ത്രീക്ക് ഗുരുതര പരുക്ക്

കണ്ണൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ നടന്ന സ്‌ഫോടനത്തിൽ തൊഴിലാളിയായ സ്ത്രീക്ക് പരുക്ക്. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരുക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മാമ്പുറത്ത് സ്‌ഫോടനമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

ഓമനക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാലുകൾക്കും വലതു കൈക്കുമാണ് പരുക്ക്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് സ്ത്രീകൾക്കും നിസാര പരുക്കുകളുണ്ട്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Share this story