കണ്ണൂർ കോർപറേഷൻ കൗൺസിലർ പി കെ രാഗേഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
May 15, 2023, 17:31 IST

കണ്ണൂർ കോർപറേഷൻ കൗൺസിലർ പി കെ രാഗേഷിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയതിനാണ് നടപടി. കോൺഗ്രസിന്റെ പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായും ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഇന്നലെ നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് വിമത വിഭാഗമായ സഹകരണ ജനാധിപത്യ മുന്നണി ഭരണം പിടിച്ചെടുത്തിരുന്നു
കോൺഗ്രസ് കൗൺസിലറായ പി കെ രാഗേഷിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വിമത വിഭാഗമാണിത്. ഒമ്പത് സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികളെല്ലാം തന്നെ പരാജയപ്പെട്ടിരുന്നു. 2013 മുതൽ ബാങ്കിന്റെ ഭരണം പി കെ രാഗേഷിന്റെ നിയന്ത്രണത്തിലാണ്.