കണ്ണൂർ ചെമ്പേരിയിൽ എൻജീനിയറിംഗ് വിദ്യാർഥിനി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു
Oct 6, 2025, 15:11 IST

കണ്ണൂരിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ്(19) ആണ് മരിച്ചത്.
പതിവ് പോലെ രാവിലെ കോളേജിൽ എത്തിയതായിരുന്നു. പിന്നാലെ ക്ലാസിൽ കുഴഞ്ഞുവീണു. ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈബർ സെക്യൂരിറ്റി രണ്ടാംവർഷ വിദ്യാർഥിനിയാണ്. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ്.