സുധാകരനെ കൈ വിടാതെ കണ്ണൂർ; പിണറായിയുടെ മണ്ഡലത്തിലും ലീഡ്

sudhakaran

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാരൻ കണ്ണൂരിൽ ജയത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കെ സുധാകരന് 43,343 വോട്ടുകളുടെ ലീഡുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും സുധാകരനാണ് ലീഡ് ചെയ്യുന്നത്.

2019ൽ 94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ സുധാകരൻ കണ്ണൂരിൽ ജയിച്ചത്. എൽഡിഎഫിന്റെ പികെ ശ്രീമതിയെയാണ് അന്ന് പരാജയപ്പെടുത്തിയത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി ജില്ലാ സെക്രട്ടറിയായ എംവി ജയരാജനെയാണ് സിപിഎം രംഗത്തിറക്കിയിരുന്നത്. 

സംസ്ഥാനത്ത് 16 സീറ്റിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. രണ്ട് സീറ്റുകളിൽ എൽഡിഎഫും രണ്ട് സീറ്റുകളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു. ആലത്തൂരിൽ കെ രാധാകൃഷ്ണൻ, ആറ്റിങ്ങലിൽ വി ജോയ് എന്നിവരാണ് മുന്നിട്ട് നിൽക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയമുറപ്പിച്ചു. ഇതോടെ കേരളത്തിൽ താമര വിരിയുമെന്ന് ഉറപ്പായി. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 22,960 ലേക്ക് ഉയർന്നു.
 

Share this story