പരിയാരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡിപ്പിക്കപ്പെട്ട കേസ്; മാതാവും ബന്ധുവും അറസ്റ്റിൽ
Aug 19, 2020, 13:12 IST
കണ്ണൂർ പരിയാരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡിപ്പിക്കപ്പെട്ടെന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി. കുട്ടികളുടെ മാതാവും ബന്ധുവുമാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തു നൽകിയതും വിവരം മറച്ചുവെച്ചതുമാണ് മാതാവിനെതിരായ കുറ്റം
കഴിഞ്ഞ മാസം 28നാണ് സംഭവം. 13, 16 വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. 2016 മുതൽ ബന്ധു ഇവരെ പീഡിപ്പിച്ച് വരുന്നതായാണ് ആരോപണം. കുട്ടികളുടെ മാതാവും പിതാവും വേർപിരിഞ്ഞ് കഴിയുന്നവരാണ്. കുട്ടികൾ മാതാവിനൊപ്പമായിരുന്നു താമസം.