കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

matta

കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെ മട്ടന്നൂർ അയ്യല്ലൂരിലാണ് സംഭവം. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു

ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ബസ് സ്‌റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്ന് പേർക്കും വെട്ടേറ്റത്. പരുക്കേറ്റ മൂന്ന് പേരെയും കണ്ണൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിപിഎം ജില്ലാ സെക്രട്ടറി ടിവി രാജേഷ് അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ എത്തി പ്രവർത്തകരെ കണ്ടു. പ്രദേശത്ത് നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു എന്നാണ് വിവരം.

Share this story