നടപടിയിൽ തീരുമാനമാകും മുമ്പേ അവധിയിൽ പ്രവേശിച്ച് കണ്ണൂർ ടൗൺ എസ് ഐ

vijin

എം വിജിൻ എംഎൽഎയോട് പ്രോട്ടോക്കോൾ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐ അവധിയിൽ പ്രവേശിച്ചു. വിജിൻ എംഎൽഎയോട് കയർത്ത എസ്ഐക്കെതിരെ നടപടിക്കായി ഫയൽ നീങ്ങുന്നതിനിടെയാണ് അവധി. പത്ത് ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. എസ്ഐ ഷമീൽ പ്രോട്ടോകോൾ ലംഘിച്ച് എംഎൽഎയോട് മോശമായി പെരുമാറിയെന്നാണ് കണ്ടെത്തൽ. 

അതേസമയം, കണ്ണൂർ ടൗൺ എസ് ഐക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടാകും. സ്ഥലം മാറ്റത്തിനാണ് സാധ്യത. ഇക്കാര്യത്തിൽ കണ്ണൂർ റെയിഞ്ച് ഡിഐജിയുടെ നിലപാടാകും നിർണായകമാവുക. എസ്ഐ പിപി ഷമീൽ എംഎൽഎയെ മനസ്സിലായ ശേഷവും മോശമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. എസ് ഐ പ്രകോപനപരമായി ഇടപെട്ടതാണ് രംഗം വഷളാക്കിയതെന്നും കണ്ണൂർ എസിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. 

Share this story