കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു;സുഹൃത്തിന് ഗുരുതര പരുക്ക്

ebin
കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാട്ടൂൽ കക്കാടൻചാലിൽ എബിൻ ജോൺ(24) ആണ് മരിച്ചത്. എബിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആകാശിനെ ഗുരുതര പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ പുതിയങ്ങാടിയിൽ വെച്ചാണ് അപകടമുണ്ടായത്.
 

Share this story