വളപട്ടണം പോലീസ് സ്‌റ്റേഷൻ വളപ്പിലെ വാഹനങ്ങൾ കാപ്പ കേസ് പ്രതി തീയിട്ട് നശിപ്പിച്ചു
Tue, 14 Mar 2023

കണ്ണൂർ വളപട്ടണത്ത് പോലീസ് സ്‌റ്റേഷൻ വളപ്പിലെ വാഹനങ്ങൾ കത്തിനശിച്ചു. കാപ്പ കേസ് പ്രതി ചാണ്ടി ഷമീം തീ കൊളുത്തിയെന്നാണ് പരാതി. ഒരു ജീപ്പും ബൈക്കും പൂർണമായി കത്തി. കാറും സ്‌കൂട്ടറും ഭാഗികമായി കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പോലീസിനെ ആക്രമിച്ചതിന് ഷമീമിന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.