കർണാടക സത്യപ്രതിജ്ഞക്ക് പിണറായിയെ വിളിച്ചില്ല; കോൺഗ്രസിനെ വിമർശിച്ച് ഇ പി ജയരാജൻ

ep
കർണാടകയിലെ മന്ത്രിസഭ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്ത നടപടിയിൽ വിമർശനവുമായി ഇ പി ജയരാജൻ. കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമാണ്. ഈ സമീപനമെങ്കിൽ കർണാടകയിൽ അധിക ദിവസം ഭരിക്കില്ല. ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയിൽ വിലയിരുത്താൻ കഴിയാത്ത ദുർബലമായ പാർട്ടിയായി കോൺഗ്രസ് മാറി. മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ കോൺഗ്രസിനാകില്ല. തെലങ്കാന, കേരളാ മുഖ്യമന്ത്രിമാരെ ക്ഷണിച്ചില്ല. ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ പറ്റുന്ന നേതാക്കൾ കോൺഗ്രസിൽ ഇല്ലെന്നും ഇപി വിമർശിച്ചു.
 

Share this story