കർണാടക ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ പ്രതിഫലിക്കും: കുഞ്ഞാലിക്കുട്ടി

kunhalikkutty

കർണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലും ആ പ്രതിഫലനമുണ്ടാകും. വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാമെന്ന ബിജെപി കാഴ്ചപ്പാടിനുള്ള തിരിച്ചടിയാണിത്. 2024 വിജയത്തിലേക്കുള്ള യാത്രയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

കോൺഗ്രസ് വിജയം രാജ്യത്തിന് നൽകുന്നത് നല്ല സന്ദേശമാണെന്ന് സാദിഖലി തങ്ങളും പ്രതികരിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചു. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്വാധീനമില്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
 

Share this story