കരുണാകരന്റെ പാരമ്പര്യം ഇനി പറഞ്ഞാൽ പത്മജയെ തെരുവിൽ നേരിടും: രാഹുൽ മാങ്കൂട്ടത്തിൽ

rahul

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. പത്മജ തോറ്റത് പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിലാണ്. കരുണാകരന്റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാൽ യൂത്ത് കോൺഗ്രസ് തെരുവിൽ നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

തന്തക്ക് പിറന്ന മകൾ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ പത്മജയെ കേരളീയ സമൂഹം വിശേഷിപ്പിക്കേണ്ടത്. പത്മജ ചെന്നാൽ ബിജെപിയിൽ കൂടുക ഒരു വോട്ട് മാത്രം. അത് പത്മജയുടെ വോട്ട് തന്നെയാകും. പത്മജയെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. എവിടെയെങ്കിലും ഒന്ന് ജയിച്ചിരുന്നുവെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കാമായിരുന്നു എന്നും രാഹുൽ പരിഹസിച്ചു

പാർട്ടിയിൽ പരിഗണന കിട്ടില്ലെങ്കിൽ അവർക്ക് സിപിഎമ്മിൽ പോകാമായിരുന്നില്ലേ. അത് പോയില്ല, അപ്പോൾ എന്തിനാണോ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ ബിജെപിയിലേക്ക് പോകുന്നത് അതിന് തന്നെയാണ് പത്മജയും പോയതെന്നും രാഹുൽ പറഞ്ഞു.
 

Share this story