കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസ്

Kerala

തൃശൂർ: കരുവന്നൂർ തട്ടിപ്പു കേസിൽ തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. രണ്ടാംഘട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം പ്രാദേശിക ബാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായണ് ഇപ്പോൾ എംഎം വർഗീസിനെ വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനും, ധനമന്ത്രാലയത്തിനും, റിസർവ് ബാങ്കിനും ഇഡി കൈമാറി. കരുവന്നൂർ കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഇഡിയുടെ നിർണായ നീക്കം.

Share this story