കരുവന്നൂർ കേസ്: ഇഡിയുടെ പക്കലുള്ള രേഖകൾ ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി തള്ളി

karuvannur

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി. ഇ ഡിയുടെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ കലൂരിലെ പ്രത്യേക കോടതി തള്ളി. കേസിൽ പി പി കിരണിനെതിരെ ഒരു കേസ് കൂടി ഇ ഡി രജിസ്റ്റർ ചെയ്തു. ഇഡിയുടെ പക്കലുള്ള രേഖകൾ കൂടി ലഭ്യമായാലേ അന്വേഷണം അവസാനിപ്പിക്കാനാകൂ എന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു

എന്നാൽ ക്രൈംബ്രാഞ്ചിന്റേത് രാഷ്ട്രീയപ്രേരിതമായ നീക്കമെന്നായിരുന്നു ഇ ഡിയുടെ വാദം. ഒരു അന്വേഷണ ഏജൻസി പിടിച്ചെടുത്ത രേഖകൾ മറ്റൊരു അന്വേഷണ ഏജൻസിക്ക് നൽകേണ്ടതില്ലെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി തള്ളിയത്.
 

Share this story