കരുവന്നൂർ കേസ്: ഇ ഡി എന്താണ് ചെയ്യുന്നത്, അന്വേഷണം ഇഴയാൻ പാടില്ലെന്ന് ഹൈക്കോടതി

high court

കരുവന്നുർ സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണം നീണ്ടുപോകുന്നതിൽ ഇഡിയെ വിമർശിച്ച് ഹൈക്കോടതി. ഈ കേസിൽ എന്താണ് ഇഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാൻ പാടില്ലെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നീരീക്ഷണങ്ങൾ

തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അലി സാബ്രിയുടെ ഹർജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ ക്രമക്കേടുകൾക്ക് തെളിവുണ്ടെന്നും ഇഡി നേരത്തെ പറഞ്ഞിരുന്നു

കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ലഭിച്ച മൊഴികളിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇഡി അറിയിച്ചു. ഇവർക്കടക്കം സമൻസ് അയക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇഡി വ്യക്തമാക്കി.
 

Share this story